പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്ന് കൊല്ലം പൂരം ഉൾപ്പെടെയുള്ള വെടികെട്ടുകൾ നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തുന്നതറിഞ്ഞ് അനധികൃത സ്ഫോടക ശേഖരം നശിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ കടയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കടയ്ക്കൽ ഇരുട്ടുകാട് സാബു നിവാസിൽ സാബുവിനെ കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജ് ഹരിപ്രിയ പി.നമ്പ്യാർ വെറുതെവിട്ടു. സ്ഫോടകവസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിയുടെ പുരയിടത്തിൽ സ്ഫോടനം ഉണ്ടായിരുന്നു. ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടക ശേഖരങ്ങൾ പൊലീസ് കണ്ടെത്തുകയും ചെയ്തു. അഭിഭാഷകരായ വി.ജ്യോതിസാഗർ, കീർത്തന എസ്.ജ്യോതി, ഹൃതിക് ജാഫറ്റ് എന്നിവർ പ്രതികൾക്കു വേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |