SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

മർദ്ദനക്കേസി​ലെ പ്രതി പിടിയിൽ

photo
സലീം

കരുനാഗപ്പള്ളി: ചീത്തവിളിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദി​ച്ച കേസി​ൽ കുലശേഖരപുരം ആദിനാട് വടക്ക് കൊക്കാട്ട് വടക്കേത്തറയിൽ സലി​മി​നെ (35) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴി​ഞ്ഞ 19ന് വൈകിട്ട് പുളിനിൽക്കുംകോട്ടയ്ക്കു സമീപം പ്രതി ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ കയ്യിലിരുന്ന കുപ്പി ഗ്ലാസ് വെച്ച് പരാതിക്കാരനായ സുജിത്തിന്റെ മുഖത്ത് അടി​ക്കുകയായിരുന്നു. സുജിത്തിന്റെ മൂക്കിന് പൊട്ടലുണ്ടായി​. ഒളി​വിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പി​ടി​കൂടി​യത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ആഷിഖ്, സുജോ, അനിൽകുമാർ, എസ്.സി.പി,ഒമാരായ ഹാഷിം, ശ്രീകാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL