SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

കെ. ദാമോദരൻ അനുസ്മരണം

കൊല്ലം: വായന പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് നാലിന് കാമ്പിശേരി കരുണാകരൻ ലൈബ്രറി ഹാളിൽ കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടക്കും. ലൈബ്രറി പ്രസിഡന്റ് സി.ആർ. ജോസ്​പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ എം.ജി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ഉഷാകുമാരി, ലൈബ്രറി സെക്രട്ടറി പി.എസ്. സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ വി.എം. പ്രേംരാജ്, പി.ഡി. ജോസ് എന്നിവർ സംസാരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സജിനാഥ് സ്വാഗതവും ലൈബ്രറി ജോയിന്റ് സെക്രട്ടറി ജയൻ മഠത്തിൽ നന്ദിയും പറ​യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL