SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

ലഹരിക്കെതിരെ കുട്ടികൾ

photo
ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ കൈയൊപ്പ് ചാർത്തുന്നു

കരുനാഗപ്പള്ളി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഉണരാം ഉയരാം ഒത്തു ചേരാം ലഹരിക്കെതിരെ കൊടുങ്കാറ്റാകാം എന്ന പേരിൽ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ആർട്സ് ക്ലബിലെ കുട്ടികൾ പത്ത് മീറ്റർ ബാനറിൽ കൈയൊപ്പ് പതിപ്പിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മാനേജർ മായ ശ്രീകുമാർ, ഹെഡ്മിസ്ട്രസ് മീര സിറിൽ, അഡ്‌മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, ആർട്സ് ക്ലബ് കോ ഓർഡിനേറ്റർ ദേവ പ്രിയ, കുര്യൻ എ.വൈദ്യൻ, ഗോകുൽ ജയചന്ദ്രൻ, ശ്രീലക്ഷ്മി, കൃഷ്ണേന്ദു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL