കൊല്ലം: കേരള സാഹിത്യ സംഗമ വേദി ജില്ലാ കമ്മിറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ ഉദ്ഘാടനം ചെയ്തു. കടപ്പാക്കട കാമ്പിശേരി കരുണാകരൻ സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സവിത ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അജികുമാർ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ കൺവീനർ രാജേഷ് ശ്രീധർ, ജില്ലാ സെക്രട്ടറി ഷഫീന, സന്തോഷ് തങ്ങൾ, ഗിരീഷ് ജി.മുഖത്തല, ദീപ രാജപ്പൻ, ഉഷാകുമാരി, പ്രവീൺ കേരളപുരം എന്നിവർ സംസാരിച്ചു. രാജേഷ് ശ്രീധറിന്റെ കഥയരങ്ങും പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു. കവിയരങ്ങ് വേണു പ്ളാങ്കാലിൽ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |