SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

കൊല്ലം: ഡോ.ഉണ്ണിക്കൃഷ്ണൻസ് സംസാര ആയുർവേദ സ്ഥാപകൻ ഡോ.ഉണ്ണിക്കൃഷ്ണന്റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. കടപ്പാക്കട ടൗൺ അതിർത്തിയിലെ ആയുർവേദ ആശുപത്രിയിൽ നാളെ രാവിലെ 9.30ന് ആരംഭി​ക്കുന്ന ക്യാമ്പ് സിനിമ സംവിധായകൻ അരുൺ ഗോപി ഉദ്ഘാടനം ചെയ്യും. ഡോ.ശ്രീലത, ഡോ.ഹീര എന്നിവരുടെ നേതൃത്വത്തിലാണ് സൗജന്യ രോഗ നിർണയവും രക്ത പരിശോധനയും നടത്തുന്നത്. 9074146088, 8714579444 നമ്പരുകളിൽ രജിസ്റ്റർ ചെയ്യാം. പത്രസമ്മേളനത്തിൽ ഡോ.അപർണ കൃഷ്ണ, ഡോ.ഹീര രത്നം, ശ്യാമ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL