SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

വീട്ടിൽ 22.48 ഗ്രാം എം.ഡി.എം.എ, രണ്ടു യുവാക്കൾ പി​ടി​യി​ൽ

y
മുഹമ്മദ് നബിൻ, മുഹമ്മദ് അലി

കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 22.48 ഗ്രാം എം.ഡി.എം.എയുമായി​ അയത്തിൽ രണ്ടാംനമ്പർ നാജിത് മൻസിലിൽ മുഹമ്മദ് നബിൻ (24), അയത്തിൽ അജ്മൽ മൻസിലിൽ മുഹമ്മദ്‌ അലി(24) എന്നിവർ പി​ടി​യി​ൽ.

രഹസ്യവിവരത്തെ തുടർന്ന് കിളികൊല്ലൂർ പൊലീസും സിറ്റി ‌ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ മുഹമ്മദ് നബിന്റെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. പൊലീസ് സംഘം വീട്ടിൽ എത്തുമ്പോൾ കിടപ്പുമുറിയിൽ മുഹമ്മദ് നബിനും മുഹമ്മദ് അലിയും ചേർന്ന് ലഹരക ഉപയോഗിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആറായിരം രൂപയ്ക്കാണ് ഇവർ ഒരു ഗ്രാം വിറ്റിരുന്നത്. വെള്ള, ചാര നിറങ്ങളിലുള്ള എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ചാര നിറത്തിലുള്ളതി​നാണ് വി​ലക്കൂടുതൽ.

എം.ഡി.എം.എ തൂക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്, കവറിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങൾ, കവർ എന്നിവയും പിടിച്ചെടുത്തു. കൊല്ലത്തുള്ള ഒരാളുടെ കൈയിൽ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തി. ഡാൻസാഫ് എസ്.ഐമാരായ ഗോപകുമാർ, സായിസേനൻ, ബൈജു ജെറോം, ഹരിലാൽ,.സുനിൽകുമാർ, സീനു, സീനിയർ സി.പി.ഒമാരായ അനു, ആർ. നാഥ്‌, റോയി, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL