പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ (എഫ്.എസ്.എ) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള 'മധുസ്മൃതി' സ്കോളർഷിപ്പിന്റെ ആദ്യ ഗഡു വിതരണോദ്ഘാടനം 6ന് ഉച്ചയ്ക്ക് 2ന് കോളേജ് സെമിനാർ ഹാളിൽ നടക്കും. പ്രവാസി വ്യവസായിയും സംവിധായകനുമായ സോഹൻ റോയ് ഉദ്ഘാടനം ചെയ്യും. എഫ്.എസ്.എ വൈസ് പ്രസിഡന്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷനാകും. ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ എൻഡോവ്മെന്റ് വിതരണം ചെയ്യും. പ്രിൻസിപ്പൽ ഡോ.ആർ.രതീഷ്, ജനറൽ സെക്രട്ടറി മാത്യു വർഗീസ്, ഡോ.ആർ.സന്തോഷ്, സി.ബി.വിജയകുമാർ, ടി.ഷിബു, പി.എസ്.ദീപ്തി, ബി.പ്രദീപ് കുമാർ എന്നിവർ സംസാരിക്കും. കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥിയും എഫ്.എസ്.എ വൈസ് പ്രസിഡന്റുമായിരുന്ന കാപ്ടൻ മധുസൂദനന്റെ കുടുംബാംഗങ്ങളാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയതെന്ന് പ്രസിഡന്റ് ജോസ് തോമസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |