SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

പഠനോപകരണ വിതരണം

കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ഫാ. കുര്യൻ ജോസഫ് വിതരണം ചെയ്തു. കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.എൽ. ജോസ്, അഡ്വ.സുഖി രാജൻ, കെ.എസ്. പ്രഭാത്, നിധീഷ് ജോർജ് എന്നിവർ സംസാരിച്ചു. ഇനിയും ഇവ വാങ്ങിയിട്ടില്ലാത്ത സർക്കാർ സ്കൂളുകളിലെ അഞ്ചു മുതൽ ഏഴുവരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഡയറക്ടർ സ്നേഹ സ്പർശം സ്നേഹനിധി, അഞ്ചുമുക്ക് കേരളപുരം, തണൽ നഗർ-നമ്പർ-193, പെരുമ്പുഴ - പി.ഒ, കൊല്ലം - 691504 എന്ന വിലാസത്തിൽ ബന്ധപ്പെടണം. വിദ്യാർത്ഥികൾ സ്കൂൾ പ്രഥമ അദ്ധ്യാപകരുടെ കത്തുകൾ കൂടി അയയ്ക്കണം. ഫോൺ: 9495036746

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL