SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.42 PM IST

കിംസാറ്റ് ആശുപത്രിയിൽ റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

കടയ്ക്കൽ: കിംസാറ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. സുനീഷ് മോഹന്റെ നേതൃത്വത്തിൽ ഡോ. അമൽ, ഡോ. മുബാഷ്, ഡോ. സായി കൃഷ്ണ, അനസ്തേഷ്യ ഡോക്ടർമാർ, ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫ്, ടെക്‌നീഷൻസ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നിർവഹിച്ചത്. രോഗിയുടെ ആരോഗ്യനിലയും മുട്ടുസന്ധിയുടെ ഘടനയും വിശദമായി വിലയിരുത്തിയ ശേഷമാണ് റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി ചെയർമാൻ എസ്. വിക്രമൻ മെഡിക്കൽ സംഘത്തെ അഭിനന്ദിച്ചു. അത്യാധുനിക ചികിത്സ സാങ്കേതിക വിദ്യയും വിദഗ്ദ്ധരുടെ സേവനവും സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് കിംസാറ്റ് ആശുപത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടിക് സാങ്കേതികവിദ്യ ശസ്ത്രക്രിയ കൂടുതൽ കൃത്യതയോടെയും മികച്ച ആസൂത്രണത്തോടെയും നടത്താൻ സഹായിക്കുന്ന ആധുനിക ചികിത്സാരീതിയാണെന്നും രോഗിയുടെ ആരോഗ്യസ്ഥിതിയും ചികിത്സ ആവശ്യകതയും വിലയിരുത്തിയാണ് ഇത് ഉപയോഗിക്കുന്നതെന്നും ഡോ. സുനീഷ് മോഹൻ പറഞ്ഞു. കിംസാറ്റ് ആശുപത്രിയിൽ മുട്ട് തേയ്മാനം, സന്ധിവേദന, ജോയിന്റ് റീപ്ലേസ്‌മെ‌ന്റ്, സ്പോർട്ട് ഇൻജുറി, ആർത്രോസ്കോപ്പി, ട്രോമ കെയർ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര ഓർത്തോപീഡിക് ചികിത്സാ സേവനങ്ങൾ ലഭ്യമാണ്.
വാർത്ത സമ്മേളനത്തിൽ കിംസാറ്റ് ഗവണിംഗ് കൗൺസിൽ അംഗങ്ങൾ ഷിബു കടയ്ക്കൽ, പി. പ്രതാപൻ, ജയപാലൻ, എൻ.ആർ. അനി, ആർ. ലത, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് ഹുസൈൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എ.ബി. സജി, സെക്രട്ടറി ബോബൻ, ജനറൽ മാനേജർ പി. അശോകൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 0474 2982035

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL