ശാസ്താംകോട്ട: കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്–2026 ൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. സഹോദയയ്ക്ക് കീഴിലുള്ള പ്രമുഖ വിദ്യാലയങ്ങളിലെ പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ 245 പോയിന്റുകൾ നേടിയാണ് ബ്രൂക് ഇന്റർനാഷണൽ സ്കൂൾ കിരീടം സ്വന്തമാക്കിയത്.
യഥാക്രമം 243, 229 പോയിന്റുകൾ നേടി.സെന്റ് ജോൺസ് സ്കൂൾ അഞ്ചൽ ഫസ്റ്റ് റണ്ണറപ്പും സർവ്വോദയ സെൻട്രൽ വിദ്യാലയം നാലാഞ്ചിറ സെക്കൻഡ് റണ്ണറപ്പുമായി. മത്സരത്തിലെ വിവിധ വിഭാഗങ്ങളിൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. കാറ്റഗറി ഒന്നിൽ സെക്കൻഡ് റണ്ണറപ്പും കാറ്റഗറി 2,4 എന്നിവയിൽ ചാമ്പ്യൻമാരുമായി. വിദ്യാർത്ഥികളിലെ ഭാഷാനൈപുണ്യവും സാഹിത്യാഭിരുചിയും ആശയവിനിമയശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |