SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.26 PM IST

ലഹരിക്കെതിരെ ഫുട്ബാൾ വിതരണവും പ്രദർശനവും

ocr
ലഹരിക്കെതിരെ ഓച്ചിറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തി​ന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടന്ന 'ലഹരിയുടെ വല പൊട്ടിക്കാം ജീവിത ലക്ഷ്യത്തിലേക്ക് ഗോൾ നേടാം, ഗെയിം ചെയിഞ്ചർ' ഉദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ 51 ടീമുകൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു. ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി ഓച്ചിറ ടൗൺ മൈതാനിയിൽ ഒ.സി.വിയുടെ സഹകരണത്തോടെ ബിഗ് സ്ക്രീനിൽ ഫുട്ബോൾ ഫൈനൽ മത്സരം പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുബീന നാസിം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി. സെവന്തികുമാരി, ലീന പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻസൈൻ കബീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.എസ്. വിനോദ്, മിനി പൊന്നൻ, ജയകുമാരി, ലിസ ഓമനക്കുട്ടൻ, സെക്രട്ടറി ശ്രീരാജ്, സിറാജ്, ടി.ഒ. തങ്കപ്പൻ, ജനാർദ്ദനൻ പിള്ള, രാമചന്ദ്രൻ പിള്ള, സി.ഡി.എസ് ചെയർപേഴ്സൺ സുധാചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL