ചവറ:ശക്തികുളങ്ങര, മരിയാലയം പടിഞ്ഞാറേ ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറിൽ നിന്ന് ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടതിന് ശേഷം അധികൃതർ കമ്പിവേലി നിർമ്മാണം ആരംഭിച്ചു .ഇലക്ട്രിസിറ്റി അധികൃതരുടെ അനാസ്ഥയിൽ ട്രാൻസ്‌ഫോർമറിന് ചുറ്റും കമ്പിവേലി നിർമ്മിക്കാത്തതാണ് ദാരുണമായ അപകടത്തിന് കാരണമായത്. പ്രദേശത്ത് കടുത്ത സുരക്ഷാ ഭീഷണിയുയർത്തി കമ്പിവേലിയില്ലാതെ കിടന്ന ട്രാൻസ്‌ഫോർമറിനെതിരെ പരാതി ഉയർന്നിട്ടും നടപടിയുണ്ടായിരുന്നില്ല. ഒടുവിൽ തൊഴിലാളിയുടെ മരണത്തിനും കടുത്ത പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് അടിയന്തര പരിഹാരമായി അധികൃതർ കമ്പിവേലി നിർമ്മാണം തകൃതിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |