SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

ബി​.എസ്.എൻ.എൽ ഭൂമി​ ദേവസ്വം ബോർഡി​ന് കൈമാറണം

കൊല്ലം: തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപം ബി​.എസ്.എൻ.എൽ ഉടമസ്ഥതയി​ലുള്ള വസ്തു തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന് കൈമാറണമെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയി​ൽ പറഞ്ഞു കേരളത്തിൽ കർക്കടക വാവിന് പിതിർതർപ്പണം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം. എന്നാൽ ഇവി​ടെ സ്ഥലസൗകര്യങ്ങൾ പരി​മി​തമാണ്. ക്ഷേത്രത്തിനു സമീപം ബി​.എസ്.എൻ.എൽ ഉടമസ്ഥതയി​ലുള്ള 40 സെന്റും 23സെന്റും ഉള്ള രണ്ട് പ്ലോട്ടുകൾ വിൽക്കാൻ തീരുമാനിച്ചിരി​ക്കുകയാണ്. 1986ൽ 40സെന്റ് സ്ഥലം 5.3 ലക്ഷത്തി​നും 23 സെന്റ് 3.5ലക്ഷത്തി​നുമാണ് ബി.എസ്.എൻ.എൽ വാങ്ങിയത്. ഈ സ്ഥലം ദേവസ്വം ബോർഡിന് കൈ മാറിയാൽ ഭക്തർക്ക് ആവശ്യമായ താമസ സൗകര്യം ഉൾപ്പെടെ തയ്യാറാക്കാനാവും. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുവാൻ കൊല്ലം എം.പി​യും സംസ്ഥാന സർക്കാരും ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ഷാജിശർമ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ എന്നിവർ അവശ്യപ്പെട്ടു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL