SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

പ്രതാപ വർമ്മ തമ്പാൻ അനുസ്മരണം

prathapa-varma-thamban-an
പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതാപ വർമ്മ തമ്പാൻ അനുസ്മരണം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി രുന്ന ഡോ.ജി. പ്രതാപവർമ്മ തമ്പാന്റെ നാലാം ചരമ വാർഷികാചരണം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ നടന്ന സമ്മേളനത്തി​ൽ മണ്ഡലം പ്രസിഡന്റ് ബിനുകുമാർ അദ്ധ്യക്ഷനായി. മുനി​സിപ്പൽ കൗൺസിലർ വി. പ്രകാശ്, യു.ഡി.എഫ് മണ്ഡലം കൺവീനർ എസ്. ജോയ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ആർ. ഷാജി, സിജി, കുഞ്ഞിച്ചിവിള മോഹൻദാസ്, അൻസർഖാൻ, അനിൽ പ്രേംജി, മണ്ഡലം ഭാരവാഹികളായ മനോജ്ലാൽ, ജയരാജ്‌, ദിലീപ്,അപ്പുരാജ്, രാധാകൃഷ്ണൻ, ശ്രീജ, വിമലാംബിക, അബ്ദുൾ മനാഫ്, രാജേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL