കൊല്ലം: മൺറോത്തുരുത്ത് പൊതുജനാരോഗ്യ കേന്ദ്രം ഞായറാഴ്ച പ്രവർത്തിക്കാത്തതിൽ വ്യാപക പ്രതിഷേധം. നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത ഈ ആരോഗ്യകേന്ദം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളു. അതിനു ശേഷം വന്ന രണ്ടു ഞായറാഴ്ചകളിലും ആശുപത്രി പ്രവർത്തിച്ചില്ല. ഈ ദിവസങ്ങളിൽ നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും അത്യാവശ്യം വേണ്ടിവരുന്ന ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. ആശുപത്രിയുടെ പ്രവർത്തനം എല്ലാ ദിവസവും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നും നിർദ്ധന രോഗികൾക്ക് അവശ്യം വേണ്ട മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |