SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.48 AM IST

ഇടവനശ്ശേരി ശാഖയിൽ ഓഫീസ് കെട്ടിടോദ്ഘാടനം

ശാസ്‌താംകോട്ട : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ വടക്കൻ മൈനാഗപ്പള്ളി ഇടവനശ്ശേരി 4214-ാം നമ്പർ സഹോദരൻ അയ്യപ്പൻ സ്‌മാരക ശാഖയിൽ പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനവും വാർഷിക പൊതുയോഗവും മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും തിരഞ്ഞെടുപ്പും നടത്തി. ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം യുണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ജി. യശോധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ബാബു സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ മെരിറ്റ് അവാർഡു വിതരണം നടത്തി. അഡ്വ.ഡി.സുധാകരൻ, 3 -ാം വാർഡ് മെമ്പർ അനിത കുമാരി, നിർമ്മാണ കമ്മിറ്റി കൺവീനർ ദേവരാജൻ എന്നിവർ പഠനോപകരണ വിതരണം നടത്തി. സി.കെ.ശ്രീകുമാർ, എസ്.അജി, ജലജ രാജേന്ദ്രൻ , സദാശിവൻ, വിശ്വൻ സരസൻ സുനിൽകുമാർ, രമ്യ , ബിനി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL