കൊല്ലം: കഞ്ചാവ് സ്‌കൂട്ടറിലാക്കി വിൽക്കാൻ കൊടുത്തയച്ചെന്ന കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. പെരിനാട് മാടൻകാവ് ബിനുഭവനിൽ ബെന്നിയെയാണ് (37) വിട്ടയച്ചത്. കൊല്ലം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്ജ് എം.സി.ആന്റണിയാണ് വിധി പ്രസ്താവിച്ചത്. ബെന്നിയുടെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ചുവച്ച് കൂട്ടുകാരനായ സിജോയ്ക്ക് ആയിരം രൂപ നൽകി വിൽക്കാനേൽപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. എക്സൈസ് പിടിയിലായ സിജോ നൽകിയ വിവരത്തിലാണ് ബെന്നിയെ പ്രതിയാക്കിയത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ഉമയനല്ലൂർ ബി.ദീപു, മഞ്ജു അനി എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |