SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കുട്ടികൾക്ക് ഹെൽമെറ്റ് നൽകി ശിശുക്ഷേമ സമിതി ക്യാമ്പയിൻ

kunju-

.കൊല്ലം: കുഞ്ഞ് ജീവനാണ്, നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്, കുട്ടികൾക്കും വേണം ഹെൽമെറ്റ് എന്ന സന്ദേശവുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ബോധവത്കരണ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. നാല് കുട്ടികൾക്ക് ഹെൽമെറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഇരുചക്ര വാഹനത്തിൽ രക്ഷിതാക്കൾ കുട്ടികളെ മുന്നിലിരുത്തി അശ്രദ്ധയായി വാഹനം ഓടിച്ച് അപകടമുണ്ടായാൽ നിരത്തിൽ പൊലിയുന്നത് കുഞ്ഞ് ജീവനാണ്. ഇതിരെയുള്ള ക്യാമ്പയിന് പൊതുസമൂഹം വലിയ പിന്തുണ നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കൊല്ലം ടൗൺ യു.പി സ്കുളിൽ ചേർന്ന ജില്ലാ തല ഉദ്ഘാടനത്തിൽ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അദ്ധ്യക്ഷയായി.
ഡി.വൈ എസ്.പി ഷാജി ബോധവത്കരണ സന്ദേശം നൽകി. ജോ. ആർ.ടി.ഒ ശരത്ത് ചന്ദ്രൻ, ശിശുക്ഷേമ സമിതി ട്രഷറർ എൻ.അജിത്ത് പ്രസാദ്, നിർവാഹക സമിതിയംഗങ്ങൾ, കറവൂർ എൽ.വർഗീസ്, ആർ.മനോജ്, പി.ടി.എ പ്രസിഡന്റ് വൈശാഖൻ, വൈസ് പ്രസിഡന്റ് ഹരിലാൽ എന്നിവർ സംസാരിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് സ്വാഗതവും പ്രധാന അദ്ധ്യാപിക വിനു നന്ദിയും പറഞ്ഞു. ജില്ലയിൽ 1000 കുട്ടികൾക്ക് ഹെൽമെറ്റ് നൽകുമെന്ന് അഡ്വ. ഡി.ഷൈൻദേവ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL