
കൊല്ലം: ജനം രൂക്ഷമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും ബോണസിലും ഉത്സവബത്തയിലും അഡ്വാൻസിലും ഒരുരൂപയുടെ പോലും വർദ്ധനവ് വരുത്താൻ യു.ഡി.എഫ് സർക്കാർ തയ്യാറാകാത്തത് വഞ്ചനാപരമാണെന്ന് എഫ്.എസ്.ഇ.ടി.ഒ. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്.ഷാഹിർ സ്വാഗതവും പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ബിച്ചു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |