
കൊല്ലം: കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ വിപ്ലവനക്ഷത്രമായ അയ്യങ്കാളിയുടെ പോരാട്ടങ്ങൾ ദളിതർ ഈ കാലഘട്ടത്തിലും തുടരണമെന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ പറഞ്ഞു. 'വില്ലുവണ്ടി സമരം', കല്ലുമാല സമരം, 'പഞ്ചമി' എന്ന പെൺകുട്ടിക്ക് വേണ്ടിയുള്ള സ്കൂൾ പ്രവേശന പോരാട്ടം എന്നിവയിലൂടെ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വഴിതുറന്നത് അയ്യങ്കാളിയാണ്. അദ്ദേഹത്തിന്റെ പോരാട്ട വീര്യവും ദർശനങ്ങളും പുതുതലമുറയ്ക്ക് പഠന വിഷയമാക്കണമെന്നും വെഞ്ചേമ്പ് സുരേന്ദ്രൻ പറഞ്ഞു. അയൂബ് വെഞ്ചേമ്പ്, എ.ഗോപി, സി.രാജേന്ദ്രൻ, സോമൻ കരവാളൂർ, ബി.മനോജ് ലാൽ, ജോയി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |