കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി കാസ് നാടകോത്സവം നാളെ തുടങ്ങി 13 ന് സമാപിക്കും. നാളെ വൈകിട്ട് 5 ന് സി.ആർ. മഹേഷ് എം.എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്യും അഡ്വ. എം.എസ്. താര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ദീപ ചന്ദ്രൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ശോഭന, കൗൺസിലർ ജി. സുനിൽ, അഡ്വ. ഷംസുദ്ദീൻ, അയ്യൂബ് ഖാൻ, നാസർ പോച്ചയിൽ തുടങ്ങിയവർ സംസാരിക്കും. കാസ് പ്രസിഡന്റ് ആർ രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും രാത്രി 7ന് തിരുവനന്തപുരം ശ്രീ നന്ദന അവതരിപ്പിക്കുന്ന നാടകം 'ഇരുവർ '.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |