
കൊല്ലം: 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 15ന് നടത്തുന്ന ലോക്ഭവൻ മാർച്ചിന് കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. അന്നേദിവസം പച്ചക്കറി വ്യാപാരികൾ യു.പി.ഐ ഇടപാടുകൾ ബഹിഷ്കരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി.കെ.നവാസ്, ജനറൽ സെക്രട്ടറി എം.ജെ.അൻവർ, വർക്കിംഗ് പ്രസിഡന്റ് ഹരികുമാർ അഞ്ചൽ, ട്രഷറർ വൈ.എ.കെ.മാഹിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |