കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 45 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.45 ഓടെ കൊട്ടാരക്കര- ഓയൂർ റോഡിൽ നെല്ലിക്കുന്നം ചുങ്കത്തറ കൊച്ചാലുംമൂട്ടിലായിരുന്നു അപകടം. ഓയൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് വന്ന മൂൺലൈറ്റ് ബസും കൊട്ടാരക്കരയിൽ നിന്ന് ഓയൂരിലേക്ക് പോയ രാജധാനി ബസുമാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിലെത്തിയ മൂൺലൈറ്റ് ബസ് എതിർ ദിശയിൽ വന്ന രാജധാനിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓടിക്കൂടിയവരും ബസിലുള്ളവരും ചേർന്ന് രക്ഷാ ദൗത്യം ഏറ്റെടുത്തു. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തിയാണ് രക്ഷാ പ്രവർത്തനം വേഗത്തിലാക്കിയത്. ഇരുബസുകളിലും ഉണ്ടായിരുന്ന മുട്ടറ ബൈജു ഭവനത്തിൽ തോമസ് (60), പൂയപ്പള്ളി ജാൻ ഭവനത്തിൽ രാജു (51), വെളിയം ലാൽ മന്ദിരത്തിൽ ബിന്ദു (54), വെളിയം പ്രദീപ് സദനത്തിൽ പ്രസാദ് (46), കൊട്ടാരക്കര അളകപ്പുറത്ത് ഫെബി (30), പ്രിയങ്ക (40), സുലൈമാൻ അലി (48), കൊട്ടാരക്കര സ്വദേശി അസർ ഹുസൈൻ (40), ഓടനാവട്ടം രാജേഷ് ഭവനിൽ രജിത (32), നെല്ലിക്കുന്നം സ്നേഹ ഭവനത്തിൽ ശാന്തകുമാരി (48), കുടവട്ടൂർ അമാസ് നിവാസിൽ അമന (20), വെളിയം കോളനി മനുഭവനത്തിൽ അനുരാജ് (34), വിലയന്തൂർ മേടയിൽ കിഴക്കേവീട്ടിൽ സാറാമ്മ ജോർജ് (60), കൊട്ടാരക്കര സ്വദേശി അനി (45), ഓടനാവട്ടം അമൽ ഭവനത്തിൽ അഖിൽ (18), ഓടനാവട്ടം പുത്തൻവീട്ടിൽ അലക്സാണ്ടർ (78), വെളിയം സ്വദേശി ഹരിരാജ് (19), കുന്നിക്കോട് ഇരുമ്പിക്കൽ വീട്ടിൽ നീതു (22), കുഴിമതിക്കാട് വൈഷ്ണാലയത്തിൽ വൈശാഖ് (28), തുറവൂർ രതീഷ് ഭവനത്തിൽ വിക്രമൻ (60), നെല്ലിക്കുന്നം അഭി നിവാസിൽ അഭിരാം (18), നെല്ലിക്കുന്നം പാറയിടുക്കിൽ വീട്ടിൽ ഷൈനി (40), ഓടനാവട്ടം ആരതി ഭവനത്തിൽ ആതിര (25), ഓടനാവട്ടം പുത്തൻവീട്ടിൽ രാജൻ(78), വാളിയോട് വൈശാഖത്തിൽ ജിഷ്ണു (17), വിലങ്ങറ രോഹിണിയിൽ പാർവതി (31), കുടവട്ടൂർ ബിജു ഭവനത്തിൽ കാവ്യ (26), മുട്ടറ ചരുവിള വീട്ടിൽ ശ്രീലക്ഷ്മി (20), മുട്ടറ ചരുവിള വീട്ടിൽ ശ്രീകുമാരി (50), വില്ലൂർ അഭി നിവാസിൽ അഭിനന്ദ് (19), കുടവട്ടൂർ ദേവുനന്ദനത്തിൽ നിമിഷ (41), കൊട്ടാരക്കര സ്വദേശി മോനി (27), സാവിത്രി (55), കുടവട്ടൂർ ശ്രീജയഭവനത്തിൽ വി.ശാന്തി (36), കടയ്ക്കോട് ഗീത ഭവനത്തിൽ ചന്ദ്രമതി (70), വിലങ്ങറ ജിജിഭവനത്തിൽ ഗിരീഷ് കുമാർ (49), വെളിയം പ്രദീപ് സദനത്തിൽ പ്രസാദ് (44), ഓടനാവട്ടം പി.ആർ.ഭവനത്തിൽ പാർവതി (22), കുഴിമതിക്കാട് വൈഷ്ണവത്തിൽ വൈശാഖ് (28), മറവൂർ സന്തോഷ് ഭവനത്തിൽ സിനി (45), കുടവട്ടൂർ ഭാസുര ഭവനത്തിൽ ദേവു (25), പട്ടാഴി അഭി സദനത്തിൽ ജെ.എസ്.അഭിൻ (18), കുടവട്ടൂർ ഭാസുര ഭവനത്തിൽ ഭാസുര (52), കുടവട്ടൂർ ഗീത ഭവനത്തിൽ ഗീതാകുമാരി (53), നെടുവത്തൂർ മറവൂർ വീട്ടിൽ ബിന്ദു (53) എന്നിവർക്കാണ് പരിക്കേറ്റത്. മൂൺലൈറ്റ് ബസിന്റെ ഡ്രൈവർ കുഴിമതിക്കാട് അമ്മാച്ചൻമുക്ക് വൈഷ്ണവത്തിൽ എസ്.വൈശാഖ് (26), രാജധാനി ബസിന്റെ ഡ്രൈവർ പ്രസാദ് (48) എന്നിവർക്ക് സാരമായി പരിക്കേറ്റു. വൈശാഖിന്റെ കൈയിൽ നേരത്തെ കമ്പിയിട്ടിരുന്നതാണ്. ഈ കൈയ്ക്ക് ചെറിയ രീതിയിൽ പരിക്കുണ്ട്. തലയ്ക്കും കാലിനും വയറ്റിലും പരിക്കേറ്റു. പി.എ.അലക്സാണ്ടർ, കാവ്യ എന്നിവർക്കും കാര്യമായ പരിക്കേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |