SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

ആറ് വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: കാറിലെത്തിയ സംഘം പട്ടാഴിയിൽ ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കാർ തിരിച്ചറിഞ്ഞു. വാത്സല്യത്തോടെ വിശേഷം ചോദിച്ചറിഞ്ഞതാണെന്ന കാറുടമയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

26ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളുടെ പരാതി ഇങ്ങനെ: പട്ടാഴി ഇരുപ്പാക്കുഴിയിൽ വീടിന് സമീപം ട്യൂഷന് പോകാനായി നിന്ന കുട്ടിയോട് വെള്ള കാറിലെത്തിയ സംഘം വാഹനത്തിൽ കയറാൻ പറഞ്ഞു. കുട്ടി കയറാൻ കൂട്ടാക്കിയില്ല. ഇതേ സമയം കുട്ടിയെ പതിവായി ട്യൂഷന് കൊണ്ടുപോകുന്ന പ്രദേശവാസിയായ സ്‌ത്രീ സ്‌കൂട്ടറിൽ വന്നതോടെ കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവദിവസം വൈകിട്ട് അഞ്ചോടെ ആറുവയസുകാരനെ അമ്മ ട്യൂഷന് പോകാനായി റോഡിലേക്ക് വിട്ടു. അവിടെ നിന്ന് തൊട്ടടുത്ത വീട്ടിലെ കുട്ടിക്കൊപ്പമാണ് ട്യൂഷൻ സെന്ററിലേക്ക് പോയിരുന്നത്. അയൽവീട്ടിലെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടാകും. 26ന് അയൽവീട്ടിലെ കുട്ടി എത്താൻ മൂന്ന് മിനിറ്റോളം വൈകി. ഇതിനിടെ, ഇരുപ്പാക്കുഴി ജംഗ്ഷനിൽ നിന്ന് ഒരു വെള്ള കാറെത്തി അതിനുള്ളിലുള്ളവർ ആറ് വയസുകാരനോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. കാറിന് മുന്നിൽ ഒരു സ്ത്രീയും പുരുഷനും പിന്നിൽ രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. കാറിലുണ്ടായിരുന്നവരുടെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, BOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL