SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

പെരുമൺ- പേഴുംതുരുത്ത് ജങ്കാർ നിലച്ചിട്ട് ഒന്നരയാഴ്ച

കൊല്ലം: നൂറുകണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി പെരുമൺ- പേഴുംതുരുത്ത് ജങ്കാർ നിലച്ചിട്ട് ഒന്നരയാഴ്ച പിന്നിടുന്നു. ഈമാസം 18ന് യാത്രക്കാരൻ ജങ്കാറിൽ നിന്ന് കായലിൽ വീണ് മരിച്ചതിന് പിന്നാലെ തുറമുഖ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. 20ന് തുറമുഖ വകുപ്പ് സർവേയർമാരെത്തി പരിശോധന നടത്തിയെങ്കിലും സർവീസ് പുനരംരംഭിക്കുന്നത് സംബന്ധിച്ച് യാതൊരു നിർദേശവും നൽകിയിട്ടില്ല.

തുറമുഖ വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചാലെ ജങ്കാറിന് സർവീസ് പുനരാരംഭിക്കാനാകൂ. പെരുവഴിയിലായ നാട്ടുകാർ പരാതിയുമായി തുറമുഖ വകുപ്പിന്റെ കൊല്ലം ഓഫീസിൽ വിളിക്കുമ്പോൾ കൊല്ലം, ആലപ്പുഴ ഓഫീസുകളിൽ വിളിക്കാൻ മാറിമാറിപ്പറഞ്ഞ് തട്ടിക്കളിക്കുകയാണ്. ജങ്കാർ സർവീസ് നിലച്ചതോടെ മൺറോത്തുരുത്തുകാർ കുണ്ടറ വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്. കൊല്ലം നഗരത്തിലുള്ളവർക്ക് കുന്നത്തൂർ ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗം കൂടിയാണ് മൺറോത്തുരുത്തിലേക്കുള്ള ജങ്കാർ.

ബുദ്ധിമുട്ടിലായത് വിദ്യാർത്ഥികൾ

 വിദ്യാർത്ഥികളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്

 സ്കൂളിലും കോളേജിലും ക്ലാസിന് പോകാൻ വിദ്യാർത്ഥികൾ അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥ

 തൊഴിലാളികൾക്കും ജീവനക്കാർക്കും കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്താനാകുന്നില്ല

 പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം പൂർത്തിയായാൽ മൺറോത്തുരുത്തുകാരുടെ യാത്രാ പ്രതിസന്ധി അവസാനിക്കും

 പാലം നിർമ്മാണം പൂർത്തിയാകാൻ ഇനിയും ഒന്നര വർഷമെങ്കിലും വേണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, BOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL