SignIn
Kerala Kaumudi Online
Thursday, 02 July 2026 2.22 AM IST

പച്ചക്കറി വിപണിയിൽ പോക്കറ്റടി

veg

 ഒറ്റദിവസം കൊണ്ട് ഇരട്ടിവില

കൊല്ലം: ലോക്ക് ഡൗൺ മുന്നിൽകണ്ട് പച്ചക്കറി വിപണിയിൽ കൊള്ളവില ഈടാക്കിയതായി ഉപഭോക്താക്കൾ. പല കാർഷിക വിഭവങ്ങൾക്കും വ്യാഴാഴ്ചയിലേതിനേക്കാൾ ഇരട്ടിയിലധികം വില ഇന്നലെ വിപണിയിൽ ഈടാക്കി. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറി കിറ്റുകൾക്ക് 100 രൂപ വരെയാണ് ഈടാക്കിയത്. നേരത്തെ ഇത് 60 - 70 രൂപയ്ക്ക് ലഭിച്ചിരുന്നു.

അന്യസംസ്ഥാനത്ത് നിന്ന് പച്ചക്കറികൾ എത്താത്തതാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്. തങ്ങൾക്കും ഉയർന്ന വിലയ്ക്കാണ് വിഭവങ്ങൾ കിട്ടുന്നതെന്നാണ് ഇവർ പറയുന്നത്.

 പച്ചക്കറി കിറ്റ്

ഇന്നലെ: 100 രൂപ

നേരത്തെ: 70 രൂപ

 ഇനം - വില (വ്യാഴം) - (ഇന്നലെ)

പയർ - 50 രൂപ - 90 രൂപ
ക്യാരറ്റ് - 20 - 30
വെള്ളരി - 20 - 30
വെണ്ട - 30 - 80
വഴുതന - 25 - 50

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL