പത്തനംതിട്ട: സ്കൂട്ടറിൽ പോകുകയായിരുന്ന അമ്മയെയും മകളെയും അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ പൂങ്കാവ് ഇരപ്പിന്റെവടക്കേതിൽ ജെസി(51), മകൾ ജിജ(24) എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെസിയുടെ കാലിനാണ് പരിക്ക്. ഞായറാഴ്ച രാത്രി 8.30ന് അഴൂർ പവർഹൗസിന് മുൻപിലായിരുന്നു അപകടം. ഇരുവരും പത്തനംതിട്ടയിലേക്ക് വരുമ്പോൾ എതിരേ അമിതവേഗതിയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജെസി തെറിച്ച് സമീപത്തെ കുഴിയിലേക്കാണ് വീണത്. നാട്ടുകാരാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. ഏഴുപേർക്ക് കയറാവുന്ന കാറാണ് ഇടിച്ചതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |