SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

പരിശോധന കർശനമാക്കും

excise

കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജ മദ്യനിർമ്മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്ന് വില്പനയും തടയാൻ 20 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും രണ്ടു സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളുമുണ്ടാകും. പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും വിവരങ്ങളും പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം. ഫോൺ : എക്‌സൈസ് ഡിവിഷൻ ഓഫീസ് ആൻഡ് കൺട്രോൾ റൂം : 0481 2562211, ടോൾഫ്രീ നമ്പർ : 1800 425 2818.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL