SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

ഇനി ഓണത്തിരക്കിലേക്ക്, ഓണച്ചന്തകൾ ഒരുങ്ങി 

കോട്ടയം: സാധാരണക്കാർക്ക് ആശ്വാസമായി ജില്ലയിൽ ഓണച്ചന്തകൾ ഒരുങ്ങി. ജില്ലാതലത്തിലും പത്ത് മേഖലകളിലുമായി ഓണച്ചന്തകൾ തുടങ്ങും.

13 സബ്‌സിഡി സാധനങ്ങളും സബ്‌സിഡി ഇതര സാധനങ്ങളും ഫെയറിൽ ലഭ്യമാകും. ശബരി ഉല്പന്നങ്ങൾക്ക് പുറമേ പ്രമുഖ ബ്രാൻഡുകളുടെ ഉല്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. സപ്ലൈകോയ്‌ക്കൊപ്പം ഹോർട്ടികോർപ്പ്, മിൽമ, കൈത്തറി സ്റ്റാളുകളും സജ്ജമാക്കും. കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുൾപ്പെടെയുള്ള പഴവർഗങ്ങളും പച്ചക്കറികളും ന്യായവിലയ്ക്ക് ഹോർട്ടികോർപ്പ് സ്റ്റാളിൽ ലഭിക്കും. പാൽ, തൈര്, നെയ്യ്, മറ്റ് പാലുല്പന്നങ്ങൾ എന്നിവ മിൽമ സ്റ്റാളുകളിലും ലഭ്യമാകും.

ജില്ലാമേള ആരംഭിച്ചു

ചങ്ങനാശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി, പാലാ, പാമ്പാടി, പൊൻകുന്നം, പുതുപ്പളളി, വൈക്കം എന്നിവിടങ്ങളിൽ ഓണച്ചന്തകൾ ആരംഭിക്കും. നിയോജകമണ്ഡല കേന്ദ്രങ്ങളിലും വിപണിയുണ്ടാകും. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഇന്നലെ മുതൽ ജില്ലാ മേള ആരംഭിച്ചു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAMFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL