
കോട്ടയം : കെ.പി.എം.എസിന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തിയാഘോഷം സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ഘോഷയാത്രകളും, ജയന്തി സമ്മേളനങ്ങളും ഒഴിവാക്കി പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം, മധുരം പലഹാര വിതരണം തുടങ്ങി ലളിതമായ ചടങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. കോട്ടയം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ നടന്ന ആഘോഷം സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗം മനോജ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ, അജിത്ത് കല്ലറ, ഇ.ജി.സജീവ്, രമേശൻ മേക്കനാമറ്റം, ഷാജൻ ബോസ്, കെ.കെ.അനിൽകുമാർ, വി.സി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |