
വൈക്കം: ജില്ലാ തായ്‌ക്വോണ്ടോ അസോസിയേഷൻ 26ാമത് ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള കായികമേള കുടവെച്ചൂർ ദേവീവിലാസം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. കിഡ്ഡീസ്, സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. വെച്ചൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ജിജി അദ്ധ്യക്ഷത വഹിച്ചു.പെരുവ ഗവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻന്മാരായി. കുടവെച്ചൂർ ഗവ.ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ റണ്ണറപ്പായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |