SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

പ്രേംനസീർ പുരസ്കാരം സമർപ്പിച്ചു

pic

തൊടുപുഴ: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണയിൽ, മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി ഓടയ്ക്കൽ, ചലച്ചിത്ര മിമിക്രി താരം അജിത്ത് കൂത്താട്ടുകുളം, നാഥാ ഉപാസന ഡയറക്ടർ ഫാ. പ്രിൻസ് പരത്തനാല്‍, സാഹിത്യവേദി പ്രവർത്തകൻ രാജൻ തെക്കുംഭാഗം, നൃത്ത ദമ്പതികളായ സുരേഷ്- ലതാ സുരേഷ്, പ്രശസ്ത നീന്തൽ താരം ബേബി വർഗീസ്, ചലച്ചിത്ര ക്യാമറാമാൻ ടോൺസ് അലക്സ്, നർത്തകൻ ശ്രീഹരി, നർത്തകി മീനാക്ഷി എന്നിവർക്ക് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം നൽകി. നടനും നാടക പ്രവർത്തകനുമായ തൊടുപുഴ കൃഷ്ണൻകുട്ടി, ഫിലിം സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രൻ, ജിമ്മി മറ്റത്തിപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സാർ ബാദുഷ, തൊടുപുഴ ചാപ്ടർ പ്രസിഡന്റ് വിജയകുമാർ നായർ, സെക്രട്ടറി സന്തോഷ് മാത്യു, വൈസ് പ്രസിഡന്റ് ബിനോയ് ജെയിംസ്, ജോയിന്റ് സെക്രട്ടറി അശ്വതി സുമേഷ്, ട്രഷറർ സന്ധ്യാ തൊടുപുഴ, മീഡിയ കൺവീനർ ബിജു ബി മാക്സ്, പ്രോഗ്രാം കൺവീനർ രാജേഷ് താരോദയം തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL