SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

സൗമ്യൻ, ശാന്തൻ പാവം സാധു!

കാട് കയറിയ സാധുവിനെ പുതുപ്പള്ളിയിലെത്തിച്ചു

കോട്ടയം: അവൻ വെറും പാവമാണ്. ആ തലയെടുപ്പും ശരീരമൊക്കെയുള്ളൂ. പാവം ഭയന്നോടിയതാണ്.... കോതമംഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനിടെ മറ്റൊരു ആനയുടെ കുത്തേറ്റ് ഭയന്ന് കാടുകയറിയ ഗജവീരൻ സാധുവിനെക്കുറിച്ച് പറയുമ്പോൾ പുതുപ്പള്ളിക്കാർക്ക് നൂറ് നാവാണ്. അവനെ പരിക്കൊന്നുമില്ലാതെ ഇന്നലെ രാവിലെ വനത്തിന് പുറത്തെത്തിച്ചപ്പോൾ ആനപ്രേമികൾക്ക് അതിരില്ലാത്ത സന്തോഷം, ആശ്വാസം.... ഇന്നലെ കോതമംഗലത്ത് നിന്ന് ഉടമ പാപ്പാലപറമ്പ് പോത്തൻ വർഗീസിന്റെ വീട്ടിലെത്തിച്ച ആനയ്ക്ക് വലിയ സ്വീകരണമാണ് പുതുപ്പള്ളിക്കാർ ഒരുക്കിയത്.

ആനയെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ച് പരിക്കില്ലെന്ന് ഉറപ്പാക്കി. ആനയ്ക്ക് വിശ്രമം ഉറപ്പാക്കുമെന്നും ഉടൻ പരിപാടികൾക്ക് അയയ്ക്കില്ലെന്നും പാപ്പാൻ പറഞ്ഞു. സാധു തമിഴ്, തെലുങ്ക് സിനിമകളിൽ മുമ്പും അഭിനയിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള ആഘോഷങ്ങളിലും സ്ഥിരം സാനിധ്യമാണ്. ആനയെ എത്തിച്ചതറിഞ്ഞ് നിരവധിയാളുകൾ ഇന്നലെ പുതുപ്പള്ളിയിലെത്തിയിരുന്നു.

ഒപ്പമുണ്ട്, സദാസമയവും...

ആനയെ കണ്ടെത്താൻ സഹായിച്ചവർക്കും സാധുവിന് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി പറയുകയാണ് പാപ്പാൻ മണിമല ബിനു. വർഷങ്ങളായി ബിനുവാണ് സാധുവിന്റെ ഒന്നാം പാപ്പാൻ. ആനയെ തൊട്ടുതലോടി സ്നേഹം പങ്കുവെച്ച് ബിനു സദാസമയവും സാധുവിനൊപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PUTHUPALLY SADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL