
ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി വർഷത്തിൽ ബഹിരാകാശ വാരാചരണത്തിന് തുടക്കം കുറിച്ചു. പത്തിന് സമാപിക്കും. സമ്മേളനം വി.എസ്.എസ്.സി ജി.എസ്.എൽ.വി എം.കെ 3പ്രൊജക്ട് ഡെപ്യൂട്ടി ഡയറക്ടർ ബിജു സി.തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ടോക്ക് സീരീസിൽ ബിജു സി.തോമസ് പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി തെരേസ്, മുനിസിപ്പൽ കൗൺസിലർ ബീന ജോബി, അദ്ധ്യാപകരായ ഷൈനിമോൾ ജോസഫ്, ജിജി തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ഐറിൻ ഷിബു, ഐറീനാ ട്രീസാ ജോമി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |