
കോട്ടയം : ദർശന സാംസ്‌കാരിക കേന്ദ്രം, ആത്മ, നാദോപാസന, കളിയരങ്ങ്, ഫ്ലിക്കോസ് സംഘടനകൾ ചേർന്ന് 31 മുതൽ നവംബർ 3 വരെ ദർശന ഓഡിറ്റോറിയത്തിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കും. ലോഗോപ്രകാശനം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ നിർവഹിച്ചു. ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.ബി ബിനു, ആർട്ടിസ്റ്റ് സുജാതൻ, ജോയി തോമസ്, കോട്ടയം ഉണ്ണിക്കൃഷ്ണൻ, കെ.ചന്ദ്രമോഹൻ, പി.കെ ആനന്ദക്കുട്ടൻ, എം.ഡി സുരേഷ് ബാബു, ജേക്കബ് പണിക്കർ, വിനു സി.ശേഖർ, ജിജോ വി.എബ്രഹാം, രാജേഷ് പാമ്പാടി, പി.ടി സാജുലാൽ, എം.ജി ശശിധരൻ, കെ.ജി അജിത് കുമാർ, അയർക്കുന്നം രാമൻ നായർ, ബിനോയി വേളൂർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |