
കോട്ടയം : കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സോഷ്യൽ വർക്ക് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക് അദ്ധ്യാപന മേഖലയിലെ നിർണായക ഇടപെടലുകൾക്ക് ഗുരുശ്രേഷ്ഠ, പ്രാക്ടീസ് മേഖലയിലെ ഇടപെടലുകൾക്ക് കർമ്മശ്രേഷ്ഠ, സോഷ്യൽ വർക്ക് അദ്ധ്യാപന പ്രാക്ടീസ് മേഖലയിലള്ള യുവ സോഷ്യൽ വർക്കേഴ്‌സിന് യുവശ്രേഷ്ഠ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് അവാർഡുകൾ. അപേക്ഷ 12 വരെ ക്യാപ്‌സ് ജില്ലാ ചാപ്റ്ററുകൾ മുഖേന നൽകാം. 19 ന് എറണാകുളം ഭാരത്‌മാതാ കോളേജിൽ നടക്കുന്ന ഒമ്പതാമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസിൽ അവാർഡുകൾ സമ്മാനിക്കും ഫോൺ : 94471 90154.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |