
പൊൻകുന്നം : ഏറെ പ്രതീക്ഷയോടെയാണ് ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡ് റോയൽ ബൈപാസ് കുഴിക്കാട്ടുപടിഭാഗം നിവാസികൾ നവകേരള സദസിൽ പരാതി നൽകാനെത്തിയത്. പക്ഷെ മാസങ്ങൾ പിന്നിട്ടു. തൊണ്ട നനയ്ക്കാൻ തുള്ളിയില്ലാതെ വലഞ്ഞ അവർ ഇന്നും കാലിക്കുടവുമായി കാത്തിരിക്കുകയാണ്. സർക്കാർ കനിയുമെന്ന വിശ്വാസത്തിൽ. ആറുമാസക്കാലം കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിവിടം. വാട്ടർ അതോറിട്ടിക്ക് പലതവണ പരാതി നൽകിയിട്ടും ഫലം കാണാത്തതിനാലാണ് 2023 ഡിസംബറിൽ കാഞ്ഞിരപ്പള്ളിയിൽ നടന്ന നവകേരള സദസിലെത്തിയത്. ഉടൻ പരിഹാരമുണ്ടാകുമെന്ന് മറുപടിയും ലഭിച്ചു. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അന്വേഷണത്തിനുമെത്തി.
സ്വകാര്യ റോഡ് : കുഴിക്കാൻ സമ്മതപത്രവും നൽകി, എന്നിട്ടും
അപേക്ഷകരുടെ വീടുകളിലേക്കുള്ളത് സ്വകാര്യ റോഡാണെന്നും റോഡ് മുറിച്ച് പൈപ്പ് ഇടുന്നതിന് സമ്മതപത്രം നൽകണമെന്നും അറിയിച്ചു. ഇതനുസരിച്ച് റോഡിന്റെ ഉടമസ്ഥരായ അപേക്ഷകർ എല്ലാവരും ചേർന്ന് മാർച്ചിൽ സമ്മതപത്രം എഴുതിക്കൊടുത്തു. 2024 മേയിൽ കണക്ഷൻ തരാം എന്നായിരുന്നു മറുപടി.
''മഴക്കാലം കഴിയാറായി. ഇനിവരുന്നത് കടുത്ത വേനൽക്കാലമാണ്. ഡിസംബർ മുതൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും വിലകൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയാണെന്നും
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |