
തിരുപ്പൂർ : അഖിലഭാരത അയ്യപ്പസേവാസംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.അയ്യപ്പന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.വിശ്വനാഥൻ കണക്കും, ബഡ്ജറ്റും അവതരിപ്പിച്ചു. ചർച്ചയിൽ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് മോഹൻ കെ.നായർ, പൊൻകുന്നം യൂണിയൻസെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ, തിരുവനന്തപുരം യൂണിയൻ സെക്രട്ടറി നാരായണൻ നായർ, പ്രസിഡന്റ് ശ്രീകുമാർ, രാജേന്ദ്രൻ തമിഴ്നാട്, കൃഷ്ണമോഹൻ കൊട്ടാരക്കര, റാന്നി യൂണിയൻ സെക്രട്ടറി പ്രസാദ് കുഴിക്കാല, മോഹൻ റാവു, ഗോപൻ റാന്നി, മുരളി ചങ്ങനാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |