SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

എങ്ങുമെത്താതെ ആറാട്ട് മണപ്പുറം നടപ്പാത പദ്ധതി,​ ലക്ഷങ്ങൾ പൊടിച്ചത് മിച്ചം,  കാടുകയറാനാണ് യോഗം

plan

വെള്ളൂർ : കണ്ണെത്തുന്നിടത്തെല്ലാം കാടും വള്ളിപ്പടർപ്പുകളും. ഇതിനിടയിൽ ഇഴജന്തുക്കൾ. തുരുമ്പെടുത്ത് നശിച്ച ഉപകരണങ്ങൾ...വെള്ളൂർ പഞ്ചായത്തിൽ മൂവാ​റ്റുപുഴയാറിന്റെ തീരത്തായി ആറാട്ടുമണപ്പുറത്ത് സ്ഥാപിച്ച ഓപ്പൺ ജിമ്മും കളിസ്ഥലവും വാക്ക് വേയുമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. 20 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി പൊടിച്ചത്. കളിസ്ഥലം നിർമ്മാണം പൂർത്തിയാകാത്തതാണ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തടസം. ഇറുമ്പയം പെരുന്തട്ട് മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് നടന്നു വന്നിരുന്ന, പുത്തൻചന്ത മുതൽ പാരായി പാലം വരെ വിശാലമായ ആറ്റുതീരമാണ് ആറാട്ടുമണപ്പുറം. പദ്ധതിയുടേതടക്കം രണ്ട് ഏക്കർ സ്ഥലത്ത് കാട് തിങ്ങിനിറഞ്ഞു.

13 വ്യായാമ ഉപകരണങ്ങളുള്ള ഓപ്പൺ ജിം പ്രദേശത്തെ യുവാക്കൾ ഇടയ്ക്കിടെ ഉപയോഗിക്കുന്നുണ്ടെങ്കിലും ചിലത് വെറുതെ കിടന്ന് കേടായ നിലയിലാണ്. മേൽക്കൂരയില്ലാതെ സ്ഥാപിച്ച ചില വ്യായാമ ഉപകരണങ്ങൾ വെയിലും മഴയുമേ​റ്റ് കിടക്കുകയാണ്. വോളിബാൾ കോർട്ടിന്റെ പണി നിലച്ചിട്ട് എട്ട് മാസമായി. സമീപത്തെ ഒരേക്കർ കൂടി പ്രയോജനപ്പെടുത്തി അവിടെയുള്ള വൻ വൃക്ഷത്തിന്റെ തണലിൽ ചാരുബഞ്ചുകൾ സ്ഥാപിച്ചാൽ വിശ്രമസങ്കേതമായി വിനിയോഗിക്കാനാകും.

കാടിന്റെ മറവിൽ കൈയേറ്റശ്രമവും

'ആറാട്ടുമണപ്പുറത്തെ ഏക്കറുകണക്കിന് ഭൂമി പലരായി കൈവശപ്പെടുത്തി. ചിലർക്ക് പട്ടയവും ലഭിച്ചു. ചിലർ ഇപ്പോഴും അനധികൃതമായി കൈവശം വച്ചിരിക്കുന്നു. അവശേഷിക്കുന്ന 2 ഏക്കറിൽ കൈയേറ്റ ശ്രമം ഉണ്ടായെങ്കിലും നാട്ടുകാരുടെയും താലപ്പൊലി കമ്മ​റ്റിയുടെയും ഇടപ്പെടലിൽ നടന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷമാണ് ആറാട്ടു മണപ്പുറം നടപ്പാത പദ്ധതി നടപ്പിലാക്കിയത്. ഇതിനായി ആകെയുള്ള 2 ഏക്കറിൽ പകുതി ഭാഗമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. കാടുകയറി കിടക്കുന്നയിടത്ത് കൈയേറ്റത്തിന് സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.


''ആറാട്ടുമണപുറം പൂർണ്ണമായി പ്രയോജനപ്പെടുത്തി ഓപ്പൺ ജിം, കളിക്കളം,നടപ്പാത എന്നിവയോടൊപ്പം സായാഹ്ന വിശ്രമ കേന്ദ്രം കൂടി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് കമ്മി​റ്റി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
പി.ജി. ബിജുകുമാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL