
പാമ്പാടി : ഗ്രാമീണ മേഖലയിൽ പാവപ്പെട്ടവരുടെ ഉപജീവനമാർഗമായ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കരുതെന്ന് ഐ.എൻ.ടി.യു.സി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തതിനാൽ രാജ്യത്തെ 84.8 ലക്ഷം സജീവ തൊഴിലാളികൾക്ക് തൊഴിൽ അവസരം നഷ്ടമായി. ക്രമക്കേടുകൾ തകർക്കാനെന്ന പേരിൽ നടത്തിയ പരിഷ്‌കാരങ്ങളും ഡിജിറ്റൽ സാക്ഷരതയും ഒട്ടേറെ തൊഴിലാളികൾക്ക് തൊഴിൽ അവസരം ഇല്ലാതാക്കി. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കൺവീനർ എൻ.ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബോബൻ ജോസഫ്, ശാന്തമ്മ ഭാസ്‌കരൻ, ടോംസൺ ചക്കുപാറ, ഒ.ജെ സലിം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |