
വൈക്കം : നിർദ്ധനരായ വീട്ടമ്മമാരെ സഹായിക്കാൻ വൈക്കം റോട്ടറി ക്ലബ് ആവിഷ്കരിച്ച ആട് വളർത്തൽ പദ്ധതി സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ഹാളിൽ നടന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് ബോബി കൂപ്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഗവൺമെന്റിന്റെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡ് നേടിയ വിധു രാജീവിനെ ആദരിച്ചു. സാമൂഹിക വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകളുടെ വിതരണം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഇ.കെ ലൂക്ക്, എൻ.ഷൈൻകുമാർ, രാജു തോമസ്, ശ്രീകാന്ത് സോമൻ, ഷിജോ മാത്യൂ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |