SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

പരാതി പരിഹാര അദാലത്ത് 10 ന്

adala

കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ചങ്ങനാശേരി താലൂക്കിൽ 10 ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ആലോചനായോഗം ഇന്ന് രാവിലെ 11 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ, ഓൺലൈൻ മുഖേനയോ, താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള അദാലത്ത് കൗണ്ടറുകൾ മുഖേനയോ ആറുവരെ പരാതികൾ/ അപേക്ഷകൾ സമർപ്പിക്കാം. കരുതൽ (karuthal.kerala.gov.in ) എന്ന പോർട്ടലിലൂടെയാകും അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL