SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

വൈക്കത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് ബസ് വേണം

f

വൈക്കം:തമിഴ്‌നാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ പഴനി, തഞ്ചാവൂർ, വേളാങ്കണ്ണി, നാഗൂർ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടും വൈക്കത്ത് നിന്ന് ചെന്നൈയിലേക്കും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഫ്രാൻസിസ് ജോർജ് എം.പി നിവേദനം സമർപ്പിച്ചു. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നിവേദനം നൽകിയത്. മലയാള, തമിഴക സംഗമവേദിയായ തന്തൈ പെരിയാർ സ്മാരകത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മാരകമായി സർവീസ് ആരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് സ്റ്റാലിൻ ഉറപ്പ് നൽകിയതായി എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL