മുണ്ടക്കയം: മുണ്ടക്കയം പുത്തൻചന്തയിൽ കാൽനട യാത്രക്കാരിയെ അമിത വേഗതയിൽ എത്തിയ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു. വ്യാഴാഴ്ച നാലുമണിയോടെ പുത്തൻചന്ത ജംഗ്ഷനിൽ ആയിരുന്നു അപകടം. മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് പുത്തൻ ചന്തയിലെ ബസ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ ഓട്ടോ ഇവരെ ഇടിച്ചു തെറിപ്പിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉഷയെ 35 -ആം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |