
കോട്ടയം : പി.എം.ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് നടന്നു. ഐ.എം.എ കോട്ടയം വൈസ് പ്രസിഡന്റ് ഡോ.രാജേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ സുനിൽകുമാർ നള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ കോട്ടയം സെക്രട്ടറി ഡോ.സഞ്ജയ് ജേക്കബ് ക്യാമ്പിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഐ.എം.എയിലെ പത്തോളം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു ക്യാമ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |