
ചങ്ങനാശേരി: പെൻഷൻ ദിനത്തിൽ സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുറിച്ചി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രായാധിക്യത്താൽ വീടുകളിൽ കഴിയുന്ന പെൻഷൻകാരുടെ വീടുകൾ സന്ദർശിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സരോജിനി, സെക്രട്ടറി പി.എസ് കൃഷ്ണൻകുട്ടി, ട്രഷറർ എ.കെ പ്രകാശ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം ബി.സോമശേഖര പിള്ള, സാംസ്‌കാരികവേദി കൺവീനർ സുകുമാരൻ നെല്ലിശ്ശേരി, സാജൻ തോമസ്, കെ.ആർ രാജീവ്, ടി.എം കുട്ടൻ, കെ.എസ് നാരായണൻ നായർ, സി.കെ സത്യൻ, പി.കെ ഉത്തമൻ പിള്ള, ജി.രാമചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |