
പാമ്പാടി : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫസർ എം.കെ രാധാകൃഷ്ണൻ, ബെറ്റി റോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമോൾ മാത്യു, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു. സി.എം മാത്യു സ്വാഗതവും, സി.ഡി.പി.ഒ എസ്.ജയകുമാരി നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |