SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

ക്രിസ്മസ് - ന്യൂഇയർ എന്താ പരിപാടി..... ഒന്ന് കറങ്ങീട്ട് വന്നാലോ... ആനവണ്ടിയിൽ സീറ്റുണ്ട്

ksrt

കോട്ടയം: ക്രിസ്‌മസും, പുതുവത്സരവുമൊക്കെ ഇങ്ങടുത്തു. ഒരു അടിച്ച് പൊളി ട്രിപ്പ് പോയാലോ, അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ. ഒട്ടും താമസിക്കേണ്ട. ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ഇന്ന് തന്നെ വിളിച്ചോളൂ. സീറ്റുറപ്പിക്കാം. 21 മുതൽ മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ, മറയൂർ, വട്ടവട, രാമക്കൽമേട്, ഇല്ലിക്കകല്ല് ഇലവീഴാപൂഞ്ചിറ, വാഗമൺ, മലമ്പുഴ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, ഗവി, കപ്പൽ യാത്ര ട്രിപ്പുകൾക്കു പുറമെ ശിവഗിരി ചെമ്പഴന്തി, അയ്യപ്പദർശന പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ഡിസംബറിന്റെ കുളിരിൽ ഗവികയറാം

ഡിസംബറിലെ കോടമഞ്ഞിനൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ ഗവിയുടെ സൗന്ദര്യം ആസ്വദിക്കാൻ മുൻവർഷങ്ങളിൽ നിരവധിപ്പേരാണ് എത്തിയത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ജനകീയമായ ബഡ്ജറ്റ് ടൂറിസംയാത്ര കെ.എസ്.ആർ.ടി.സിയുടെ കീശയിൽ വൻവരുമാനമാണ് എത്തിച്ചത്. ക്രിസ്മസ്, അവധി ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതിനാൽ ജോലിക്കാർക്കും പ്രയോജനകരമാകും. ജനുവരിയിൽ വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്.

ബുക്കിംഗിനായി ഫോൺ
കോട്ടയം : 9400600530, 8078248210
ചങ്ങനാശേരി : 9846852601
എരുമേലി : 9447287735
പൊൻകുന്നം : 9497888032
ഈരാറ്റുപേട്ട : 9745653467
പാലാ : 8921531106
വൈക്കം : 9995987321

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL