
ഇളംങ്ങുളം: കൂരാലി 5591ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ഇന്ന് നടക്കും. മന്ദിരോദ്ഘാടനം രാവിലെ 10.45 ന് എൻ.എസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ നിർവഹിക്കും. 11.15 ന് ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് വി.കെ.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.മധു കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണവും എൻഡോവ്മെൻ് വിതരണവും സമ്മാനദാനവും നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |